വകുപ്പിന്റെ പ്രവർത്തനങ്ങൾ
കേരള സർക്കാരിന്റെ ഔദ്യോഗിക ‘പ്രിന്ററാണ്’ അച്ചടി വകുപ്പ്.
വകുപ്പിന്റെ ദൗത്യം
സർക്കാരോ സർക്കാരിന്റെ കീഴിലുള്ള വകുപ്പുകളോ പൊതുമേഖലാ സ്ഥാപനങ്ങളൊ ഏൽപ്പിക്കുന്ന ഏതൊരു അച്ചടി ജോലിയും ഏറ്റെടുത്ത് പൂർത്തിയാക്കുക എന്നതാണ് അച്ചടി വകുപ്പിന്റെ പ്രഥമ ചുമതല. അതോടൊപ്പം സർക്കാർ പ്രസിദ്ധീകരണങ്ങൾ സർക്കാരിന്റെ നിർദ്ദേശാനുസരണം അച്ചടിച്ച് വിതരണം നടത്തുന്നതും അച്ചടി വകുപ്പാണ്.
- പേരുമാറ്റം, ഒപ്പ്മാറ്റം, മതം മാറ്റം, ജാതി തിരുത്തൽ എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിച്ച് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുക.
- യൂണിവേഴ്സിറ്റി, നഗരസഭകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയവയുടെ അറിയിപ്പുകൾ/ പരസ്യങ്ങൾ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുക.
- ചിട്ടി സംബന്ധിച്ച പരസ്യങ്ങൾ, കോടതി പരസ്യങ്ങൾ, വിൽ കേസുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, ലിക്വിഡേഷനുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, പവർ ഓഫ് അറ്റോർണി റദ്ദ് ചെയ്യുന്നതിനുള്ള പരസ്യങ്ങൾ തുടങ്ങിയവ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുക.
- സർക്കാർ കലണ്ടർ, ഡയറി, ദിനസ്മരണ എന്നിവയുടെ അച്ചടി, വിതരണം, വിൽപ്പന.
- ബാലറ്റ് പേപ്പർ, ഇലക്ഷൻ ഫാറങ്ങൾ എന്നിവയുടെ അച്ചടിയും വിതരണവും.
- കേരള നിയമസഭയുടെ രേഖകൾ, ബഡ്ജറ്റ് രേഖകൾ, ബാലറ്റുകൾ എന്നിവയുടെ അച്ചടിയും വിതരണവും.
- ഹൈക്കോടതിയുടെയും വിവിധ കോടതികളുടെയും ആവശ്യമായ ഫാറങ്ങൾ, രജിസ്റ്ററുകൾ, പ്രസിദ്ധീകരണങ്ങൾ (Indicate Judicial Vision) എന്നിവയുടെ അച്ചടിയും വിതരണവും.
- പബ്ലിക് സർവ്വീസ് കമ്മീഷന് ആവശ്യമായ ഫോറങ്ങൾ, രജിസ്റ്ററുകൾ മുതലായവയുടെ അച്ചടിയും വിതരണവും.
- കൂടിയ തുകയ്ക്കുള്ള മുദ്രപത്രങ്ങൾ എമ്പോസ് ചെയ്ത് കൊടുക്കുക.
- സർക്കാരിനും വിവിധ വകുപ്പുകൾക്കും വേണ്ടി ബഡ്ജറ്റ് രേഖകൾ, റിപ്പാർട്ടുകൾ, ചോദ്യ പേപ്പറുകൾ മുതലായവയുടെ കോൺഫിഡൻഷ്യൽ അച്ചടി നടത്തുന്നതിന് പ്രത്യേക വിഭാഗം തിരുവനന്തപുരത്തെ ഗവ. സെൻട്രൽ പ്രസ്സിൽ പ്രവർത്തിക്കുന്നു.
- വിദ്യാഭ്യാസ വകുപ്പിലേക്കാവശ്യമായ ഉത്തരക്കടലാസുകളുടെ അച്ചടിജോലികൾ.
- വിവിധ സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ ഫാറങ്ങളുടെയും രജിസ്റ്ററുകളുടെയും അച്ചടിയും വിതരണവും
- കോർപ്പറേഷനുകൾ, ബോർഡുകൾ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വില ഈടാക്കി അച്ചടിയും വിതരണവും.
- അക്കൌണ്ടന്റ് ജനറൽ, സെൻസസ് വകുപ്പ്, പ്രൊവിഡന്റ് ഫണ്ട് വകുപ്പ് എന്നിവയ്ക്കുള്ള അച്ചടി ജോലി.