സ്പാർക്ക്

ജീവനക്കാരുടെ ശമ്പള സേവന വിവരങ്ങൾ ഉൾപ്പെടുന്ന സ്പാർക്ക് ആപ്ലിക്കേഷൻ വകുപ്പിൽ നടപ്പിലാക്കി.

വെബ്സൈറ്റ്

വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കും ജീവനക്കാരിലേയ്ക്കും എത്തിയ്ക്കാൻ കണ്ടന്റ് മാനേജ്‌മെന്റ്‌ വിധത്തിലുള്ള വെബ്സൈറ്റ് അച്ചടി വകുപ്പ് ആരംഭിക്കുകയുണ്ടായി. www.printing.kerala.gov.in എന്ന അഡ്രസ്സിൽ അച്ചടി വകുപ്പിന്റെ വെബ്സൈറ്റ് ലഭ്യമാകുന്നതാണ്. ഗസറ്റ് വിജ്ഞാപനങ്ങളുടെ ഫാറങ്ങൾ , സർക്കാർ ഗസറ്റ് എന്നിവ വെബ്സൈറ്റിലൂടെ ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇ പ്രൊക്യൂർമെൻറ്

നിലവിൽ വകുപ്പിന്റെ എല്ലാ പർചേസുകളും ഇ-ടെൻഡറിങ് സംവിധാനത്തിലൂടെ ആണ് ചെയ്യുന്നത്. https://etenders.kerala.gov.in എന്ന ലിങ്കിൽ അച്ചടി വകുപ്പിന്റെ ദർഘാസുകൾ ലഭ്യമാണ്.

കമ്പോസ്

COMPOSE എന്നത് അച്ചടി വകുപ്പിന് വേണ്ടിയുള്ള ഒരു Web enabled database solution ആണ്. ഗവ പ്രസ്സുകൾ , ഫോം ഓഫീസുകൾ, എന്നിവയുടെ സേവനങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക്‌ എത്തിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. അതിന്റെ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്.

ഓഫീസ്

സർക്കാർ ഫയലുകളുടെ ഇലക്ട്രോണിക് സംവിധാനം ഇ-ഓഫീസ് വഴി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.