പ്രധാന പ്രസിദ്ധീകരണങ്ങൾ
- സർവ്വീസ് ബുക്ക്
- ഗസറ്റഡ് എന്റൈറ്റിൽമെന്റ് രജിസ്റ്റർ
- പെൻഷൻ ബുക്ക്
- സർക്കാർ കലണ്ടർ
- സർക്കാർ ഡയറി
- ദിനസ്മരണ
- ചട്ടങ്ങൾ
- കോഡുകൾ
- മാന്വലുകൾ
- പി.എഫ്.പാസ് ബുക്ക് തുടങ്ങിയവ
തിരുവനന്തപുരം സെൻട്രൽ പ്രസ്സിനോടനുബന്ധിച്ചുള്ള പബ്ലിക്കേഷൻ സ്റ്റോറിലും, ജില്ലാ ഫാറം സ്റ്റോർ വഴിയും എല്ലാ സർക്കാർ പ്രസിദ്ധീകരണങ്ങളും ലഭ്യതയ്ക്കനുസരിച്ച് വിൽക്കുന്നതാണ്.
വിൽപ്പന സമയം – രാവിലെ 10.30 മുതൽ 1 മണി വരെ, ഉച്ചകഴിഞ്ഞ് 2 മണി മുതൽ 3.30 വരെ.
സർക്കാർ പ്രസിദ്ധീകരണങ്ങളുടെ വിൽപ്പന ഏജൻസി
സർക്കാർ പ്രസിദ്ധീകരണങ്ങൾ ഏജൻസി അടിസ്ഥാനത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിൽപ്പന നടത്തുവാൻ താഴെ പറയുന്ന ഭേദഗതി ചെയ്യപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഏജന്റുമാരെ നിയമിക്കുന്നതാണ്.
ഏജൻസി നിബന്ധനകൾ
- എല്ലാ അംഗീകൃത പുസ്തക വ്യാപാരികളും സർക്കാർ പ്രസിദ്ധീകരണങ്ങൾ വിൽപ്പന നടത്തുവാൻ ഏജന്റുമാരായി നിയമിക്കപ്പെടുവാൻ അർഹരാണ്.
- ഓരോ ഏജന്റും നിയമനം ആസ്പദമാക്കി 5000 (അയ്യായിരം മാത്രം) സെക്യൂരിറ്റി ഡെപ്പോസിറ്റായി ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. പ്രസ്തുത സേവിംഗ്സ് ബാങ്ക് പാസ്സ് ബുക്ക് അച്ചടി വകുപ്പ് ഡയറക്ടറുടെ പക്കൽ പ്രസ്തുത ഏജൻസിയുടെ വിശ്വസ്തതാ പരിപാലനപരമായി പണയപ്പെടുത്തേണ്ടതാണ്. ധസർക്കാർ ഉത്തരവ് (സാധാ) നമ്പർ 2799/14/ഉ.വി.വ. തീയതി 26.11.2014.പ.
- പ്രസ്തുത ഏജന്റ് 25 കമ്മീഷൻ അവകാശപ്പെടുന്നതിന് ബദലായി ഓരോ പ്രാവശ്യം 3000 (മൂവായിരം)-ൽ കുറയാത്ത വിലയ്ക്കുള്ള പ്രസിദ്ധീകരണങ്ങൾ വാങ്ങിയിരിക്കേണ്ടതാണ്.
- പ്രസ്തുത ഏജൻസി ഒരാളിൽനിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുവാൻ പാടില്ല. എന്നാൽ മരണം സംഭവിക്കുന്ന സന്ദർഭത്തിൽ ആ ഏജന്റിന്റെ നിയമാനുസൃത അനന്തരാവകാശി പേർക്ക് ഏജൻസി കൈമാറ്റം സാദ്ധ്യമാക്കാവുന്നതാണ്.
- മൂന്നു വർഷത്തിലൊരിക്കൽ (മാർച്ച് 31-ാം തീയതിക്കുമുമ്പായി) ലൈസൻസ് ഫീസായി 1000 (ആയിരം) 0058-എസ്.ആന്റ് പി – 800 – അതർ റസീപ്റ്റ്സ് എന്ന ശീർഷകത്തിൽ ഒടുക്കി ഏജന്റുമാർ ഓരോരുത്തരും അവരവരുടെ ഏജൻസി ലൈസൻസ് പുതുക്കേണ്ടതാണ്. (സർക്കാർ ഉത്തരവ് (സാധാ) നമ്പർ 2799/14/ഉ.വി.വ. തീയതി 26-11-2014)
- ഏജന്റിന് ഒരിക്കൽ വിറ്റ പ്രസിദ്ധീകരണങ്ങൾ യാതൊരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല.
- സർക്കാർ പ്രസിദ്ധീകരണങ്ങൾ വിൽക്കുന്നതിനുള്ള ലൈസൻസ്. പുതുതായി നൽകുവാനും പുതുക്കി നൽകുവാനുമുള്ള അധികാരം അച്ചടി വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമാണ്.
- സർക്കാർ പ്രസിദ്ധീകരണങ്ങളും കോമൺ ഫോറങ്ങളും രജിസ്റ്ററുകളും ഉൾപ്പെടെ അനധികൃതമായി പകർത്തി അച്ചടിച്ച് അംഗീകൃത ഏജൻസികൾ കൈമാറ്റം വയ്ക്കുന്നതും വിൽപ്പന നടത്തുന്നതും കുറ്റകരമാണ്. അത്തരത്തിൽ അവയുടെ വിൽപ്പന ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്ക് ടി വിവരം നൽകുന്നതിനും അംഗീകൃത ഏജന്റുമാർ ബാദ്ധ്യസ്ഥരാണ്.