കമ്പോസ്
കമ്പോസ് (Comprehensive Operation and Management of Presses Over Secure Environment) അച്ചടി വകുപ്പിന്റെ ഒരു കേന്ദ്രീകൃത വെബ് എനേബിൾഡ് ഡാറ്റാബേസ് സൊല്യൂഷൻ ആണ്. ഇതിലൂടെ ഗവ പ്രസ്സുകൾ, ഫോം ഓഫീസുകൾ, എന്നിവയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഈ പ്രോജക്ടിലൂടെ ഗവണ്മെന്റ് പ്രസ്സുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും കേന്ദ്രീകൃതമായി നിരീക്ഷിക്കുവാനും സാധിക്കും. അതിന്റെ പ്രവർത്തനങ്ങൾ 2019 അവസാനത്തോടെ പൂർത്തിയാകുന്നതാണ്.
ഗവണ്മെന്റ് പ്രസ്സുകളുടെ ആധുനികവൽക്കരണം
ഗവണ്മെന്റ് പ്രസ്സുകളുടെ ആധുനികവൽക്കരണത്തിനും വികസനത്തിനുമായി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 100 കോടി രൂപ അച്ചടി വകുപ്പിന് അനുവദിച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച രാജേന്ദ്രകുമാർ ആനയത്ത് കമ്മിറ്റി, വികസന റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിച്ചിട്ടുണ്ട്.